Search This Blog

ആനന്ദചിത്തനായ തോട്ടി


گرامی داشتم ای نفس ازآنت
که آسان بگذرد بردل جهانت

(പേർഷ്യൻ കവിത)
ഹേ! ശരീരമേ ഞാൻ ആദരിക്കുന്നു  നിന്നെ,
നിൻ അവസ്ഥ സുഭിക്ഷം എത്ര സുഗമം!

ഹമദാനിന്റെ വീഥികളിൽ പ്രഭാതകിരണങ്ങൾക്കൊപ്പം കേട്ട
 ആനന്ദലബ്ദ്ധമായ വരികൾ അവിസെന്നയുടെ കുതിരയുടെ കുളമ്പടികളെ ഒരു നിമിഷം സതംഭ്തമാക്കി. ഷംസ് അൽ-ദൗലയുടെ ഭരണകാലം താൻ അദ്ദേഹത്തിന്റെ സ്നേഹസമ്പന്നനായ മന്ത്രിയും. ഈരടികൾ കേട്ടഭാഗത്തേക്ക് മഹാഭിഷഗ്വരന്റെ കണ്ണുകൾ പരതി,ചെവികൾ കൂർപ്പിച്ചു.പാതയോരത്തെ മാലിന്യച്ചാലിൽ പണിയെടുക്കുന്ന ഒരു തോട്ടിയുടെ ചുണ്ടിൽ നിന്നാണാവരികൾ.അഴുക്ക് നീക്കം ചെയ്യുന്ന താഴ്ന്നപണിക്കാരൻ ആത്മഹർഷം സുഫുരിക്കുന്ന പാട്ട് പാടിയത് അവിസെന്നയിൽ ചിരിയും ജിജ്ജാസയും ഉളവാക്കി.അതിന്റെ കാരണമാരായാൻ തോട്ടിയെ അടുത്തേക്ക് വിളിപ്പിച്ച് നിന്ദാസ്വരത്തിൽ ചോദിച്ചു:'ഈ പണിയിൽ എന്താണിത്ര അഭിമാനിക്കാനുള്ളത്?' വേഷഭൂഷാദികളിൽ തന്നെ ഒറ്റനോട്ടത്തിൽ ചോദ്യകർത്താവ് മഹാതത്വജ്ഞാനിയും മന്ത്രിയുമായ അവിസെന്നയാണെന്നു അയാൾ എളുപ്പം മനസ്സിലാക്കി.അയാൾ വിനയാന്വിതനായി പറഞ്ഞു:'ഈ ജോലി എനിക്ക് വളരെ പ്രിയപ്പെട്ടതാണ്‌.എന്തുകൊണ്ടെന്നാൽ,നിങ്ങളെ പോലെ മറ്റൊരാളുടെ അടിമയായി കഴിയേണ്ട ഗതികേട് ഈ ജോലിയിൽ ഇല്ലല്ലോ.നിങ്ങൾക്കെന്നും രാജാവിനെ മുഖം കാണിക്കണം.അദ്ദേഹത്തിന്റെ മുന്നിൽ ശിരസ്സ് കുനിക്കണം.എനിക്കോ ആരുടെയും അടിമയാവാതെ സ്വതന്ത്രമായി ജീവിക്കാൻ കഴിയുന്നു.ആനന്ദലബ്ധിക്ക് ഇതിൽ പരം എന്തുവേണം?'.അവിസെന്ന തോട്ടിയുടെ വാക്കുകൾ കേട്ട് ലജ്ജിച്ചു തലതാഴ്ത്തി ഒന്നും മിണ്ടാതെ സ്ഥലം വിട്ടുവത്രെ.

വാല്‍ : എന്തുണ്ട് വിശേഷം ? എന്ന ചോദ്യത്തിന് ഒരു കവി മറുപടി നല്കിയത്
 "ന ഉറൂജ് അച്ചാ ന സവാല്‍ അച്ചാ!
ജിസ് ഹാല്‍ പെ റബ് നേ രഖാ ,വോ  ഹാല്‍ ഹെ അച്ചാ!"

(ഉയര്‍ച്ചയും താഴ്ച്ചയുമല്ല സൌഖ്യം, ദൈവം വിധിച്ച അവസ്ഥ തന്നെ സൌഖ്യം !)-ഉര്‍ദു കവിത

6 comments:

  1. "ന ഉറൂജ് അച്ചാ ന സവാല്‍ അച്ചാ!
    ജിസ് ഹാല്‍ പെ റബ് നേ രഖാ വേ ഹാല്‍ ഹെ അച്ചാ!"

    (ഉയര്‍ച്ചയും താഴ്ച്ചയുമല്ല സൌഖ്യം, ദൈവം വിധിച്ച അവസ്ഥ തന്നെ സൌഖ്യം !)-ഉര്‍ദു കവിത

    ReplyDelete
  2. ശരിയാണ്. വിധിയെ സമചിത്തതയോടെ നേരിടാന്‍ കഴിയല്‍ തന്നെ സൗഖ്യം.....

    ReplyDelete
  3. കൊട്ടാരത്തിന്റെ മട്ടുപ്പാവില്‍ അസ്വസ്ഥനായുലാത്തിയ രാജാവിന്റെ ഉച്ചയുറക്കം നഷ്ടപ്പെടുത്തിയത് പള്ളിയറയൊരുക്കുന്നതിനു വേണ്ടിയെത്തിയ ദാസിപ്പെണ്ണിന്റെ തലയില്‍ നിന്നും അബദ്ധത്തില്‍ പട്ടുമെത്തയിലേക്കടര്‍ന്നു വീണുപോയൊരു മുടിനാര്. അപ്പോഴാണു രാജാവാ കാഴ്ച കണ്ടത്. കൊട്ടാരമതില്‍ക്കെട്ടിനു വെളിയിലങ്ങു ദൂരെ, വിറകു കീറിക്കൊണ്ടിരിക്കുന്നൊരാള്‍, അല്പം തളര്‍ന്നപ്പോള്‍ അടുത്തുള്ളൊരാറില്‍ നിന്നും മുഖവും കൈയും കഴുകി, ആറ്റിന്‍ കരയിലൊരു തുവര്‍ത്തു വിരിച്ച് നിസ്കരിച്ച ശേഷം കൈയില്‍ കരുതിയിരുന്ന ഉണക്ക റൊട്ടി കഴിച്ചിട്ട് കീറിയ വിറകുകള്‍ അടുക്കിവച്ച് അതിന്മേല്‍ തോര്‍ത്തു വിരിച്ച് കിടന്നുറങ്ങി. മറ്റൊന്നും ചെയ്യാനില്ലാതിരുന്നതു കൊണ്ട് രാജാവ് അയാളെത്തന്നെ നോക്കിയിരുന്നു.

    പിന്നീടയാളെ വിളിപ്പിച്ച് രാജാവ് ഭക്ഷണവും ഉറക്കവും സുഖമായിരുന്നോ എന്നന്വേഷിച്ചു. അയാള്‍ക്കാ ചോദ്യം തന്നെ അപരിചിതമായിത്തോന്നി. അയാള്‍ അനുഭവിക്കുന്ന പരിപൂര്‍ണ്ണമായ ആനന്ദം രാജാവിനും അത്ഭുതകരമായിരുന്നു.

    ReplyDelete
  4. ശമീര്‍ ഭായ് ..
    താങ്കളുടെ പോസ്റ്റും എന്റെ കമന്റും തനി വിധിവാദപരമായ, അധീശ വ്യവസ്ഥയെ ന്യായീകരിക്കുന്ന ജഡ മതദര്‍ശനത്തിന്റെ ഭാഗമായി വായിക്കപ്പെടില്ലെന്നു ഞാന്‍ കരുതുന്നു.

    ReplyDelete
  5. നന്ദി, മുഹമ്മദ്‌ ശമീം.ഇങ്ങോട്ട് കയറിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും.

    ReplyDelete
  6. assalamu alikkum

    (ഉയര്‍ച്ചയും താഴ്ച്ചയുമല്ല സൌഖ്യം, ദൈവം വിധിച്ച അവസ്ഥ തന്നെ സൌഖ്യം !)-ഉര്‍ദു കവിത
    athe avan thaneeyan valiyavan
    ee udyamathin nanni

    allahu anugrahikkatte

    ReplyDelete