ചിത്രകാരന്റെ ക്യാന്‍വാസില്‍ വീണ ഉറുമ്പ് അതിശയപ്പെട്ടു.എത്ര മനോഹരമായി ഈ ബ്രഷ് ചിത്രം വരക്കുന്നു .ഈ അതിശയം തന്റെ കൂട്ടുകാരുമായി അവന്‍ പങ്ക് വെച്ചു .അതൊരു ചര്‍ച്ചയില്‍ കലാശിച്ചു .ആദ്യത്തെ പിപ്പീലിക പറഞ്ഞു :"അതുല്യ കാലാ വൈഭവം കുഞ്ചത്തിന്റെ തന്നെ !".മറ്റൊരു ഉറുമ്പ് പറഞ്ഞു :"സത്യത്തില്‍ തൂലിക പിടിച്ച അന്ഗുലികളുടെ കഴിവാണത്"."പ്രകോഷ്ടാസ്ഥിയാണ് യഥാര്‍തത്തില്‍ കഴിവുള്ളവന്‍ "എന്ന് മൂന്നാമാതോരുത്തന്‍ പറഞ്ഞു .നാലാമാത്തവന്‍ വാദിച്ചു : " കൈതണ്ട തിരിയുന്നത് ഒരു മനുഷ്യ ശരീരത്തില്‍ നിന്നാണ് ". ഇങ്ങനെ കാര്യകാരനങ്ങളെ അവര്‍ ചര്‍വിത ചര്‍വണം നടത്തി .കൂട്ടത്തില്‍ ബുദ്ധിജീവിയായ ഉറുമ്പ് പറഞ്ഞു : "അതൊന്നുമല്ല,ഉറക്കത്തിലോ ,മരണശേഷമോ ഇല്ലാത്ത ചിത്രകലാ വൈഭവം ഭൌതിക ശരീരത്തില്‍ നിന്നും ഉത്ഭവിക്കുന്നതല്ല.ബുദ്ധിയും ,ആത്മാവുമാണതിന്റെ പിന്നില്‍ ".എല്ലാ വാദമുഖങ്ങളും ശ്രവിച്ച ഏറ്റവും ധിഷണാശാലിയായ ഉറുമ്പ് പറഞ്ഞു :"കൂട്ടരേ .ബുദ്ധിയേയും ആത്മാവിനെയും സചേതനമായ്ക്കുന്നത് ദൈവത്തിന്റെ ഇച്ഛാശക്തിയാണ് .ദൈവം അത് പിന്‍വലിക്കുന്ന നിമിഷം എല്ലാ സര്‍ഗശേഷിയും ,ഉപകരണങ്ങളും അചേതനമാകും ".
www.modemcare.com
ജ്ഞാനം,ഉദ്ദേശ്യം,ശക്തി തുടങ്ങിയവയൊന്നും സ്ഥിരമല്ല.. ഓരോ നിമിഷവും അവ നൽകപ്പെട്ടുകൊണ്ടിരിക്കുന്നു..ഏതു നിമിഷവും അതു നിലക്കാം..
ReplyDelete***********************************
നല്ല ഒതുക്കമുള്ള അവതരണം.അഭിനന്ദനങ്ങൾ..
നന്ദി.
ReplyDeleteഎല്ലാ സർഗ്ഗശേഷിക്കും പിന്നിൽ ദൈവമല്ലാതെ മറ്റാരാണ്..?
ReplyDeleteനന്ദി ഈ കുറിപ്പിന്..
നന്ദി.
ReplyDeleteഎല്ലാ വാദമുഖങ്ങളും ശ്രവിച്ച ഏറ്റവും ധിഷണാശാലിയായ ഉറുമ്പ് ......!!!!പാവം ഉറുമ്പിനു അങ്ങനൊരു പട്ടം കിട്ടിയത് അത് അറിഞ്ഞിട്ടുണ്ടാവില്ല....ബുദ്ധിയും ആത്മാവും സചെതനമാക്കാതെ ദൈവം ക്രൂരത കാട്ടിയ എത്രയോ ജന്മങ്ങള്‍....
ReplyDeleteയാതൊരു ഉദ്ദേശവും ഇല്ലാത്തൊന്നിലേക്ക് ഒരു ഉദ്ദേശത്തെ ഇട്ടവനാരോ അവനത്രെ യഥാര്‍ത്ഥ പ്രയോക്താവ്.
ReplyDeleteനന്ദി നാമൂസ് & രഞ്ജിത്ത് ഇവിടെ എത്തിയത്തിനും അഭിപ്രായപ്പെട്ടതിനും. പ്രസിദ്ധനായ റൂമിയുടെ മസ്നവിയില്‍ നിന്നും ഈയുള്ളവന്‍ മൊഴിമാറ്റം നടത്തിയ കഥയാണിത്.
ReplyDelete.ബുദ്ധിയും ആത്മാവും സചെതനമാക്കാതെ ദൈവം ക്രൂരത കാട്ടിയ എത്രയോ ജന്മങ്ങള്‍../////
ReplyDeleteഒന്നും വികൃതമായി കാണരുത്.എല്ലാം നേരെ മനസ്സിലാകാൻ നമുക്ക് തലച്ചോർ നൽകിയിട്ടില്ലേ? അല്ല അങ്ങനെയെ കാണാവൂ...
ദൈവിക അസ്ഥിത്ത്വതെ വളരെ ചുരുങ്ങിയ വാക്കുകളില്‍ വളരെ നന്നായി അവതരിപ്പിച്ചു ,അഭിനന്ദനങ്ങള്‍ , തുടര്‍ന്നും പ്രതീക്ഷിക്കുന്നു തേന്‍ തുള്ളികള്‍ .
ReplyDeleteവചനത്തിനൊരു നന്ദി വചനം .
ReplyDeleteashamsakal
ReplyDelete