Search This Blog

ഒരു പേരിൽ എന്തിരിക്കുന്നു?

‎"ഹുമയൂൺ" ആ പേരിനർത്ഥം ഭാഗ്യവാൻ എന്നാണെങ്കിലും ജീവിതത്തിൽ ഇത്രയേറെ നിർഭാഗ്യവാനായ ഒരു മുഗൾ ചക്രവർത്തിയില്ല.ബാബർ ബദാഖ്ശാനിലേക്ക ഹുമയൂണിന്റെ ന്വേതൃത്വത്തിൽ നടത്തിയ പട പരാജയത്തിൽ കലാശിച്ചു.1539-ൽ ചൗസയിൽ വച്ചും 40-ൽ കാനൂജിൽ വച്ചും തുടരെ രണ്ട് വട്ടം ഷേർഷ ഹുമയൂണിനെ പരാജയപ്പെടുത്തി.ഇതിനെത്തുടർന്ന​് ഹുമായൂൺ ദില്ലിവിട്ട് പലായനം ചെയ്തു. സിന്ധ്, ബലൂചിസ്താൻ വഴി 1543-ൽ കന്ദഹാറിലെത്തിയ ഹുമായൂണിനെ സ്വന്തം സഹോദരനും കന്ദഹാറിലെ ഭരണാധികാരിയുമായിരുന്ന അസ്കാരി മിർസ പോലും നഗരത്തിൽ പ്രവേശിക്കാനനുവദിച്ചില്ല. തന്റെ ഗ്രന്ഥശാലയുടെ പടിക്കെട്ടിൽ നിന്നും കാൽ തെന്നിവീണ് പരിക്കേറ്റ ഹുമായൂൺ അഞ്ചുമാസത്തോളം ശയ്യാവലംബനാകുകയും 1556 ജനുവരിയിൽ മരണമടയുകയും ചെയ്തു.



വാൽ:"ഒരു പേരിൽ എന്തിരിക്കുന്നു" എന്നാരും ശബ്ദിച്ചു പോകരുത്.കാരണം ഒരു പേരിലാണ് പലരും ഇരുന്ന് പോയത്‌.

4 comments:

  1. ഹലോ....
    സലാം.

    വിടാതെ പിടികൂടുന്നില്ലെങ്കിലും പിന്തുടരുന്നുണ്ട്.തുടരുക. ഭാവുകങ്ങള്‍.

    ReplyDelete
  2. നന്ദി.എന്റെ സ്നേഹിതനായ അധ്യാപകാ .

    ReplyDelete
  3. nalla oru arivayirunnu...
    peru nannathanu..chilappo

    ReplyDelete
  4. പേരിനെ സംബദ്ധിച്ചുള്ള വാദകോലാഹലങ്ങളുടെ ഒരു ബെയ്സ് ആണ് പ്രദീപ് ഇത്.അതില്‍ കാര്യവും കാര്യമില്ലായിമയും ഉണ്ട്.

    ReplyDelete