കടവും കടപ്പാടും
ഖുര്‍ആന്‍ ഇംഗ്ളീഷ്ഭാഷയിലേക്ക് പരിഭാഷപ്പെടുത്തിയ ആദ്യത്തെ മുസ്ലിം മുഹമ്മദ് മര്‍മഡ്യൂക്ക് പിക്താളാണ്. അദ്ദേഹം ബ്രിട്ടീഷ് ഗവണ്മെന്റിന്റെ ഉദ്യോഗസ്ഥനായി മധ്യപൂര്‍വദേശത്ത് താമസിച്ചുവരികയായിരുന്നു. ഒരു ദിവസം വിചിത്രമായ ഒരു സംഭവമുണ്ടായി. പിക്താള് താമസിക്കുന്ന ഫ്ളാറ്റിന്റെ തൊട്ടുമുമ്പിലെ വീട്ടില്‍നിന്ന് ഒരു ബഹളം കേട്ടു. തിരിഞ്ഞുനോക്കിയപ്പോള്‍ വീട്ടുടമ ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെ രൂക്ഷമായി ആക്ഷേപിക്കുകയും ക്രൂരമായി അടിക്കുകയും ചെയ്യുന്നതാണ് കണ്ടത്. യുവാവ് പകരം എന്തെങ്കിലും പറയുകയോ തിരിച്ചടിക്കുകയോ ചെയ്യുന്നില്ല. ഇതില്‍ അത്ഭുതം തോന്നിയ പിക്താള് ആ ചെറുപ്പക്കാരനെ അടുത്തു വിളിച്ച് കാര്യം അന്വേഷിച്ചു. "ഞാന്‍ അദ്ദേഹത്തോട് അല്പം പണം കടം വാങ്ങിയിരുന്നു. നിശ്ചിത അവധിക്ക് തിരിച്ചുനല്‍കാന്‍കഴിഞ്ഞില്ല. അതിനാലാണ് അദ്ദേഹം എന്നെ ശകാരിച്ചതും അടിച്ചതും''- ആ യുവാവ് സംഭവം വിശദീകരിച്ചു. "നിനക്ക് അയാളേക്കാള്‍ ആരോഗ്യമില്ലേ? എന്നിട്ടും എന്തിനാണ് കൈയും കെട്ടി അടികൊള്ളുന്നത്? അങ്ങോട്ടും തിരിച്ചടിച്ചുകൂടേ?'' പിക്താള് ചോദിച്ചു. "കടം വാങ്ങിയാല്‍ നിശ്ചിത അവധിക്ക് തിരിച്ചുനല്‍കണമെന്ന് മുഹമ്മദ് നബി കല്പിച്ചിരിക്കുന്നു. കരാര്‍ പാലിക്കണമെന്ന് പ്രത്യേകം നിഷ്കര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ കരാര്‍ ലംഘിച്ചിരിക്കുന്നു.അതൊരു തെറ്റ്. എന്നേക്കാള്‍ പ്രായമുള്ള ആളെ അടിച്ച് രണ്ടാമതൊരു തെറ്റും കൂടി ചെയ്യുകയോ? അതൊക്കെയും നബിതിരുമേനി വിലക്കിയ കാര്യമാണ്.''ആ യുവാവിന്റെ ഈ വാക്കുകള്‍ പിക്താളിനെ അത്ഭുതസ്തബ്ധനാക്കി. നൂറ്റാണ്ടുകള്‍ക്കപ്പുറം കടന്നുപോയ മുഹമ്മദ് സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ ഇത്രയേറെ സ്വാധീനിക്കുകയോ? ഈ ചിന്ത പിക്താളിനെ പ്രവാചകനെപ്പറ്റി പഠിക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.
nannayirikkunu sheer, thankalude avatharanam !!
ReplyDeleteനന്ദി നവംബറിന്റെ നഷ്ട്ടം.
ReplyDeletepravachakane ariyaatthavarkku manssilaakkan valare lailthavum ennal chinthaneeyavum aaya oru kurippu .valare nanayirikkunnu Shameer ,Allahu Anugrahikkatte
ReplyDeleteനന്ദി ബഡായി
ReplyDeleteനന്നായിരിക്കുന്നു തുടര്‍ന്നും പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
ReplyDeleteനന്ദി .സുബൈര്‍
ReplyDelete